Monday, July 26, 2010

പാഠം പഠിചൂ

   മഹാ വികൃതിയായിരുന്നു കിട്ടനാന.
   തൊട്ടതിനും പിടിച്ചതിനും ഒക്കെ വാശിയാണവന്.
കൂരികാട്ടിലെ ചക്കപഴം അല്ലെങ്കില്‍ അക്കരെ കുന്നിലെ അകംച്ചുവന്ന പേരക്ക എളുപ്പംകിട്ടുന്നത് ഒന്നും
അവനു വേണ്ട.അച്ഛനില്ലാത്തതു കാരണം അവന്‍ എന്ത് പറഞ്ഞാലും അമ്മയാന സാധിചു കൊടുക്കും.
ഒരിക്കല്‍ അവന്‍ മണിമലയിലെ മുളംകൂമ്പ് തിന്നാന്‍ വാശി പിടിച്ചു.അന്നുമുഴുവന്‍ മഴയായിരുന്നു.കോരിച്ചൊരിയുന്ന മഴ.
കുത്തിയൊഴുകുന്ന പുഴ കടക്കണം എന്ന് പറഞ്ഞിട്ടും അവന്‍ കേട്ടില്ല.ഒടുക്കം അമ്മയാന തപ്പിത്തടഞ്ഞു കാട്ടിലൂടെ യാത്രയായി.
ഇരുട്ട് കൂടി കൂടി വന്നു.കുറ്റികാട്ടില്‍ കുറുക്കന്റെ ഓരിയിടല്‍.അവന്‍ അമ്മയെ ഏറെ നേരം കാത്തിരുന്നു.അമ്മയെ കണ്ടില്ല.
അമ്മയാനക്ക് എന്ത് സംഭവിച്ചിരിക്കും?
അവന്‍ കാത്തിരുന്ന് എന്ത് ചെയ്തിരിക്കും?
അവനെ ആരെങ്കിലും സഹായിച്ചിരിക്കുമോ ?
കിട്ടനാനക്ക് പേടിയായി.അമ്മയാന എന്താ ഇത് വരെ വരാത്തത്?കുറുച്ചു നേരംകൂടി കാത്തിരിക്കാം.
പിന്നയും കാണുന്നില്ല.പിന്നേം പിന്നേം കുറുക്കന്റെ ഓരിയിടല്‍.പെരുമഴയും.
അയ്യോ അമ്മയാനക്ക് എന്ത് സംഭവിച്ചിരിക്കും.ഒന്ന് ഇറങ്ങി നോക്കിയാലോ?
പക്ഷെ പുഴകടക്കണ്ടെ.എന്നാലും നോക്കാം.
അയ്യോ അമ്മയാനെ കാണാനില്ല.ഒച്ചവിളി കേട്ട് കുരങ്ങനും പക്ഷികളും ആനകളും ഒക്കെ ഓടിവന്നു.അവര്‍ ചോദിച്ചു,
"എന്താ കരയുന്നത് "അവന്‍ നടന്നതെല്ലാം പറഞ്ഞു.മൃഗങ്ങള്‍ എല്ലാം പേടിച്ചു.ഇവന്റെ അമ്മ എന്തിനാ അങ്ങോട്ട്‌ പോയത്?
എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ കിട്ടന്നാനയുടെ അമ്മവരുന്നു.അവനു സന്തോഷമായി.
കിട്ടന്‍ അമ്മയോട് ക്ഷമ ചോദിച്ചു.അങ്ങനെ അവന്‍ നന്നായി.

Sunday, July 25, 2010

മഴ

ഉരുണ്ടു കൂടി യതാ വരുന്നു മഴ
ഉത്സാഹത്തോടെ വരുന്നു മഴ
കോരിചോരിയുന്ന മഴ
മുറ്റമെല്ലാം വെളളം നിറഞ്ഞു
വെള്ളത്തില്‍ കളി വഞ്ചി ഒഴുക്കി കുട്ടി
മഴക്കു സന്തോഷം കൂടി
ആ മഴ പേമഴ തോരാത്ത മഴ